Picture
രാജീവ്ഗാന്ധി ഫെലോഷിപ്പ് ( എസ്.സി, എസ്.ടി )

യു.ജി.സി. ആഗീകൃത സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും സയന്‍സ്, മാനവിക, സോഷ്യല്‍ സയന്‍സ്, എന്‍ജിനീയറിംഗ്, ടെക്നോളജി വിഷയങ്ങളില്‍ പഠനം നടത്തുന്ന മിടുക്കരായ പട്ടികജാതി – വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് പി.എച്ച്.ഡി, എം.ഫില്‍ പഠനങ്ങള്‍ക്ക് സാമൂഹികക്ഷേമ പട്ടികജാതി വികസന മന്ത്രാലയത്തിന്റെ സഹായത്തോടെ യു.ജി.സി. നല്‍കുന്ന ഫെലോഷിപ്പാണിത്. അതത് വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഫെലോഷിപ്പിന്റെ കാലാവതി അഞ്ചുവര്‍ഷമാണ്‌. സയന്‍സ്, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ആദ്യ രണ്ടുവര്‍ഷം 12,000 രൂപയും പിന്നീട് 14,000 രൂപയും എഞ്ചിനീയറിംഗ്, ടെക്നോളജി വിഷയങ്ങളില്‍  ആദ്യ രണ്ടുവര്‍ഷം 14,000  രൂപയും പിന്നീട് 15,000 രൂപയും ലഭിക്കും.


വിശദവിവരങ്ങള്‍ക്ക് ugc.ac.in  എന്ന വെബ്സൈറ്റില്‍ student corner എന്നലിങ്കില്‍ എന്ന  scholarships and fellowships വിഭാഗത്തില്‍ ലഭിക്കും.


 
scholarships & fellowships
ഡോ.ഡി.എസ്. കോത്താരി ഫെലോഷിപ്സ്

സയന്‍സ്, മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിംഗ് വിഷയങ്ങളില്‍ ഗവേഷണം പൂര്‍ത്തിയാക്കിയവര്‍ക്ക്  യു.ജി.സി. നല്‍കുന്ന പോസ്റ്റ്‌ ഡോക്ടറല്‍ സ്കൊളര്‍ഷിപ്പാണിത്. ഗവേഷണം പൂര്‍ത്തിയാക്കുകയോ തിസീസ് സമര്‍പ്പിക്കുകയോ ചെയ്തവര്‍ക്ക് അപേക്ഷിക്കാം.തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്  പ്രതിവര്‍ഷം  18,000- 20,000 രൂപവരെ ലഭിക്കും.ഇതിനുപുറമേ കണ്ടിജന്‍സി ഗ്രാന്റായി 50,000 രൂപയും ലഭിക്കും

വിശദവിവരങ്ങള്‍ക്ക് ugc.ac.in  എന്ന വെബ്സൈറ്റില്‍ student corner എന്നലിങ്കില്‍ എന്ന  scholarships and fellowships വിഭാഗത്തില്‍ ലഭിക്കും.