Picture
Independence day
സ്വതന്ത്രസുന്ദര ഭാരതം

ശരിക്കും നാം ഇന്ന് സ്വതന്ദ്രരാണോ..? ഒന്നാലോജിച്ചുനോക്കു, ഇന്ന് സ്വാതന്ത്രം എന്ന വാക്കിനു നാം കല്‍പ്പിച്ചു നല്‍കിയ വിലയാണ് ആഗസ്റ്റ്‌  15. പക്ഷെ ആ വാക്കിനു അതിനുമപ്പുറം ഒരുപാട് അര്‍ത്ഥമുണ്ട്  ആഴവും പരപ്പുമുണ്ട്. ത്യാഗത്തിന്റെ, സഹനത്തിന്റെ, കണീരിന്റെ, രക്തത്തിന്റെ വില. ഒരുപാട് ജീവന്റെ തുടിപ്പുണ്ട് കണ്ണീരിന്റെ നനവുണ്ട് രക്തത്തിന്റെ നിറമുണ്ട് ഒരുപാട് പേരുടെ ആത്മാവുണ്ട് അതില്‍. എന്നിട്ടും  നാം അനുഭവിക്കുന്ന ഈ സ്വാതന്ത്രം എന്തിനുവേണ്ടിയാണ് നാം ഉപയോഗിക്കുന്നത്. എല്ലാവരും അവരവരുടെ സുകവും സന്തോഷങ്ങള്‍ക്കും വേണ്ടി സ്വാര്‍ത്ഥരാവുന്നു. ആ നശ്വരമായ അനുബൂതിക്കുവേണ്ടി മറ്റുള്ളവരെ കണ്ടിലെന്ന് നടിക്കുന്നു, അവരുടെ അവകാശങ്ങളും സ്വാതന്ത്രവും  നാം നിഷേധിക്കുകയും ചെയ്യുന്നു. എന്നാല്‍ എല്ലാവരും ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട് ഈ ലോകത്ത് നമ്മളെപോലെതന്നെ  സ്വാതന്ത്രം എല്ലാ ജീവജാലങ്ങല്‍ക്കുമുണ്ട് സ്വാതന്ത്രം, പൂവിനും പക്ഷികള്‍ക്കും ജന്തുക്കള്‍ക്കും പ്രക്രിതിക്കുമുണ്ട് സ്വാതന്ത്രം. എല്ലാം അറിഞ്ഞിരുന്നിട്ടും ഒന്നും അറിയാത്ത ഭാവത്തില്‍ നാം മുന്നോട്ടുപോകുന്നു, മറ്റുള്ളവരെ ഒരുപാട് പിറകിലാക്കിയ സംതൃപ്തിയോടെ. സ്വാതന്ത്രത്തിന്റെ അറുപത്തിയാറാം വര്‍ഷം നാം ആകൊഷിക്കുംബോഴും ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട ഒരുനേരത്തെ ഭക്ഷണത്തിനും ആവശ്യമരുന്നുകല്‍ക്കുപോലും നിവൃത്തി ഇല്ലാത്ത 45 കോടിയോളം പേര്‍ ഇന്നും ഈ  സ്വാതന്ത്രസുന്ദര ഭാരതത്തില്‍ ജീവിക്കുന്നു എന്നത് യഥാര്‍ത്യമാണ്, അത് നമ്മള്‍ ഉള്‍ക്കൊണ്ടേ മതിയാകു. ഇവിടെയാണ്‌ കവിവരികള്‍ക്ക് പ്രസക്തി ഏറുന്നത്:

        ”ഓരോ ശിശുരോധനതിലും കേള്‍പ്പു ഞാന്‍ ഒരുകോടി ഈശ്വര വിലാപം
         ഓരോ കരിന്തിരി കണ്ണിലും കാണ്മുഞാന്‍  ഒരുകോടി ടെവനൈര്യാശ്യം”                                                                              
ഇതിനുവേണ്ടിയാണോ  ഗാന്ധിജിയും സുഭാഷ്‌ചന്ദ്രബോസും ഭഗത് സിങ്ങും മൌലാന അബ്ദുല്‍കലാം ആസാദും റാണിലക്ഷ്മി ഭായിയും സര്‍ദാര്‍ വല്ലബായ് പട്ടേലും നെഹറുവും  അങ്ങനെ ഒരുപാടൊരുപാട് പേര്‍ അവരുടെ ജീവന്‍ വെടിഞ്ഞു നമുക്കീ സ്വാതന്ത്രം നേടിത്തന്നത്.
ഇന്ന് രാജ്യത്ത് എവിടെനോക്കിയാലും അഴിമതി മാത്രം. ആരോഗ്യം, വിദ്യാഭ്യാസം, മരുന്ന്‍, റേഷന്‍, പെന്‍ഷന്‍, വാണിജ്യം, കാര്‍ഷികം എന്നുവേണ്ട അടിമുടി അഴിമതി. ഇതിനു വേണ്ടിയാണോ നാം സ്വാതന്ത്രം ഉപയോഗിക്കേണ്ടത്.ഒരുപക്ഷെ സ്വര്‍ഗത്തിലിരുന്നു നമ്മുടെ സ്വാതന്ത്ര സമര സേനാനികള്‍ ചോതിക്കുന്നുണ്ടാകും “ഇതിനുവേണ്ടിയാണോ ഞങ്ങള്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചത്” എന്ന്‍. ഇന്ത്യ ഇന്ന് സ്വയം പര്യാപ്തത കൈവരിച്ചിരിക്കുന്നു പ്രധിരോത മേഖലയിലും ശാസ്ത്ര സാങ്കേതിക മേകലയിലും സാമ്പത്തിക മേകലയിലും എല്ലാം എന്നാല്‍ എല്ലാ ഇന്ത്യക്കാരനും ഒരുനേരത്തെ ഭക്ഷണം എന്നത് ഇന്നും ഒരു വെറും ദിവാസ്വപ്നമായി അവശേഷിക്കുന്നു.ഇന്ന് പണക്കാര്‍ക്കും അധികാരി വര്‍ഗത്തിനും പാവപ്പെട്ടവരെ ചവിട്ടിമെതിക്കാന്‍ മാത്രമായി സ്വാതന്ത്രത്തെ വളചോടിചിരിക്കുന്നു.
എങ്കിലു ഞാനാശിച്ചുപോകുന്നു പുതിയ ഒരു നല്ല നാളെക്കായ്‌ , ഈ കവിവരികളിലൂടെ

   “അറിയാതെ ആശിച്ചുപോകുന്നു ഞാന്‍ വീണ്ടും ഒരുനാള്‍ വരും
   വീണ്ടും ഒരുനാള്‍ വരും എന്‍റെ ച്ചുടലപ്പറബിനെ തുടതുള്ളുമീ
   സ്വാര്‍ത്ഥ സിംഹാസനങ്ങളെ കടലെടുക്കും  പിന്നെ
   ഇഴയുന്ന ജീവന്‍റെ ആഴലില്‍നിന്ന്‍ അമരഗീതം പോലെ
   ആത്മക്കളിഴചേര്‍ന്ന്‍ ഒരദ്വൈധ പത്മമുണ്ടായ് വരും അതിലെന്‍റെ
   കരളിന്‍റെ നിറവും സുഗന്ധവും ഊഷ്മാവുമുണ്ടായിരിക്കും
   അതിലെന്‍റെ താരസ്വരത്തിന്‍ പരാഗങ്ങള്‍ അണുരൂപമായടയിരിക്കും
   അതിനുള്ളില്‍ ഒരു കല്പ്പതപമാര്‍ന്ന ചൂടില്‍നിന്നു
   ഒരു പുതിയ മാനവനുയിര്‍ക്കും അവനില്‍നിന്നധ്യമായ്
   വിശ്വസ്വയംപ്രഭാ പടലം ഈ മണ്ണില്‍ പരക്കും
   ഒക്കെ ഒരു വെറും ഭ്രാന്തന്‍റെ സ്വപ്നം
   നേരുനെരുന്ന താന്തന്‍റെ സ്വപ്നം ”

  ( നാറാനത്തു ഭ്രാന്തന്‍ - മധുസൂദനന്‍ നായര്‍ )