ഭാരതത്തിന്‍റെ സംസ്ക്കാര സമ്പന്നതയിലേക്ക് പകരംവക്കാനാകാത്ത അമൂല്ല്യ സംഭാവനകള്‍ നല്‍കാന്‍ കേരളത്തിന്‌ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ സാംസ്ക്കാരിക സംമ്പന്നതക്ക് അടിത്തറ പാകിയ ഒരുപാടൊരുപാട് മഹത് വ്യക്തികള്‍ക്ക് ജന്മം നല്‍കിയ പുണ്ണ്യ ഭൂമിയാണ്‌ നമ്മുടെ നാട്. അതില്‍ ഏറ്റവും ആരാധ്യനും വഴികാട്ടിയും ആയിരുന്നു ഗുരുദേവന്‍.  അറിവില്ലായ്മയുടെയും  വര്‍ണവിവേചനത്തിന്‍റെയും   ഈറ്റില്ലമായിരുന്ന കേരളത്തെ സംസ്ക്കാരത്തിന്‍റെയും വിദ്യാഭ്യാസത്തിന്റെയും വിവേകത്തിന്‍റെയും വഴിയിലേക്ക് കൈപ്പിടിച്ചുനടതിയത് നമ്മുടെ  ഗുരുദേവനാണ്. ബ്രാഹ്മണ മേധാവിത്തവും ജാതിവ്യവസ്ഥയും ഉഗ്രരൂപം പൂണ്ട് നടമാടിയിരുന്ന കേരളത്തെ "ഒരു ജാതി ഒരു മതം ഒരു  ദൈവം മനുഷ്യന്" എന്ന വലിയ ദര്‍ശനം മുന്നോട്ടുവച്ചുകൊണ്ട് ഗുരുദേവന്‍ നവോസ്ഥാനത്തിന്‍റെ വിത്തുപാകി. മധ്യകാല കേരളം കണ്ടതില്‍വച്ച് ഏറ്റവും സ്രെഷ്ട്ടനും മഹാനുമായ ദാര്‍ശനികനും വഴികാട്ടിയുമായിരുന്നു ഗുരുദേവന്‍. സാംസ്ക്കാരിക പ്രവര്‍ത്തനത്തിന്‍റെയും വിത്ജാനത്തിന്‍റെയും നിറകുടമായിരുന്നു അദ്ദേഹം. വര്‍ണവിവേചനം, സതി തുടങ്ങീ കേരളത്തെ കാര്‍ന്നുതിന്നിരുന്ന അനാചരാരത്തെയും സാമൂഹിക  അസന്തുലിതാവസ്ഥക്കുമെതിരെ പടപൊരുതാന്‍ വേണ്ടിയുള്ളതായിരുന്നു ഗുരുദേവന്‍റെ നിയോഗം.  

കേരളത്തിന്‌ ഒരു നല്ല ഗുരുവായും   മഹാനായ എഴുത്തുകാരനായും കേരളത്തിന്‍റെ നവോസ്ഥാന നായകനായും മറ്റുചിലര്‍ക്കാകട്ടെ കേരളത്തിന്‍റെ ആത്മീയ പുരുഷനും വിശ്വാസികള്‍ക്കാകട്ടെ ദൈവപുരുഷനും, അങ്ങനെ വിശേഷണങ്ങള്‍ അനവതിയാണ് ഗുരുദേവന്. കേരളത്തില്‍ ജാതി വ്യവസ്ഥ കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്താണ് ഒരു താഴ്ന്ന ജാതിയില്‍ ഗുരുദേവന്‍റെ ജനനം. അതുകൊണ്ടാവാം തൊട്ടുകൂടായ്മ, തീണ്ടികൂടയ്മ, സവര്‍ണ മേല്‍ക്കോയ്മ എന്നിവക്കെതിരെ പടപൊരുതാന്‍ ഗുരുദേവന് വഴികാട്ടിയായത്. ഉയര്‍ന്ന ജാതി കീഴ്ജാതി എന്നുള്ളത് സ്വാര്‍ത്ഥ തല്പ്പര്യതിനുവേണ്ടി കെട്ടിച്ചമച്ച വെറും കെട്ടുകഥ മാത്രമാണ്, അതിനെ സ്വാഗതം ചെയുകയോ അനുസരിക്കെണ്ടാതോ ആവശ്യമില്ല, വിദ്യാഭ്യാസത്തിനു മാത്രമേ ഒരു അവിജ്‌ഞാനിയെ സ്വാതന്ത്രന്തിലേക്ക് നയിക്കാനാകു. ഹിംസയെക്കാള്‍ വലിയപാപ്പം വേറൊന്നുമില്ല, ഈശ്വരന്‍റെ പേരില്‍ നടത്തുന്ന ഹിംസ മഹാപാപമാണ്, അത് രിക്കലും അനുവദിച്ചുകൂടാ, അങ്ങനെ ബലി നല്‍കുന്ന ക്ഷേത്രങ്ങളില്‍ പോകുകയോ തോഴുകയോ ആരാതിക്കുകയോ ചെയ്യരുത് എന്നായിരുന്നു ഗുരുദേവന്‍റെ കാഴ്ചപ്പാട്.

ഗുരുദേവന്‍റെ ജീവിതം ഒരു തുറന്ന പാടപുസ്തകമാണ്, ഞാനടക്കമുള്ള പുതുതലമുറക്ക്‌  അറിയാനും പഠിക്കാനും ഒരുപാടാണ്‌ ആ ജീവിതത്തില്‍. ഗുരുദേവന്‍ പകര്‍ന്നു നല്‍കിയ അറിവിലൂടെ കാണിച്ചുതന്ന വഴികളിലൂടെ കാലുറപ്പിച്ചു നടക്കാം എവിടെ ആ വഴി അവസാനിക്കുന്നുവോ അവിടെ വരെ. ഇനിയുമിനിയും ഒരുപാട് ഗുരുധേവന്മാര്‍ ഈ പുണ്ണ്യ ഭൂമിയില്‍ അവതാരമെടുക്കട്ടെ എന്ന് പ്രത്യാശയോടെ ഞാനും ഗുരുദേവ ജയന്തിയില്‍ അദ്ദേഹത്തെ സ്മരിക്കുന്നു. 

 

നിയമങ്ങള്‍ അനുസരിക്കാനോ? ലംഘിക്കാനോ?

നമ്മുടെ രാജ്യത്തെ ട്രാഫിക്‌ നിയമങ്ങളുടെ ഈ വലിയ നിര അനുസരിക്കാനോ അതോ ലഘിക്കനുള്ളതോ? ട്രാഫിക്‌ പോലീസും ഹൈവെ പോലീസും അങ്ങനെ നിരവതി നിയമപാലകരുണ്ടായിട്ടും നിയമ പരിപാലനം നടപ്പിലാകാന്‍ ഇവര്‍ക്ക് കഴിയാതെ പോകുന്നു. ഓരോ വാഹനത്തിന്‍റെയും നമ്പര്‍ പ്ലേറ്റ് എങ്ങിനെയാവണം എന്ന് വളരെ കൃത്യമായി ട്രാഫിക്‌ നിയമങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്.

വാഹനങ്ങളിലെ നമ്പര്‍ എഴുതാന്‍ ട്രാഫിക്‌ നിയമത്തില്‍ നിര്‍ദേശി ഷച്ചിട്ടുള്ള വസ്തുതകള്‍ നിലനില്‍ക്കെ അതൊന്നും വകവയ്ക്കാതെ സ്വന്തം രീതിയില്‍ അവരവരുടെ ഇഷ്ട്ടാനുസരണം നമ്പരുകള്‍ എഴുതുന്നു. പ്രധാനമായും ബൈക്ക് യാത്രികരും പിന്നെ ചുരുക്കം ചില കാര്‍ യാത്രക്കാരും ആണ്.ഇത് പരിശോധിക്കാന്‍ ഉത്തരവാതിതപെട്ട അധികാരി വര്‍ഗമാകട്ടെ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു. കണ്മുന്നില്‍ നടക്കുന്ന ഈ നിയമലംഘനത്തിനെതിരെ മൌനാനുവാതം നല്കുകയാനിവര്‍. നമ്പരുകള്‍ അവരവരുടെ ഇഷ്ട്ടതിനനുസരിച്ച് പല രൂപത്തിലും പല വലിപ്പത്തിലും ആക്കി മാറ്റിയിരിക്കുന്നു. പലനബരും മറ്റുള്ളവര്‍ക്ക് വായിക്കാന്‍പോലും  കഴിയില്ല എന്നതാണ് മറ്റൊരു വസ്തുത. ചിലര്‍ നമ്പര്‍ പ്ലേറ്റുകളില്‍ പല ചിത്രങ്ങളും കമ്പനിയുടെ ലോഗോയും മറ്റുചിലരാകട്ടെ സ്വന്തം മക്കളുടെ പെരെഴുതാനുള്ള സ്ഥലമാക്കുന്നു, അങ്ങിനെ പോകുന്നു നമ്പര്‍ വൈവിധ്യങ്ങള്‍. 3055 എന്ന നമ്പര്‍ നമ്പര്‍പ്ലേറ്റില്‍ എത്തുമ്പോള്‍ ബോസ്സ്(BOSS)  എന്നും, 200 എന്ന നമ്പര്‍ സൂ(ZOO) എന്നും മാറിമറിയുന്നു.മോട്ടോര്‍ വാഹന നിയമമനുസരിച്ച് നമ്പറിന്‍റെ വലിപ്പത്തിനും നിറത്തിനും രൂപത്തിനെയും കുറിച്ച് വ്യക്തമായി പ്രതിപാതിക്കുന്നുണ്ട്, എന്നാല്‍ അതനുസരിക്കുന്നവരാകട്ടെ ചുരുക്കം ചിലര്‍.

കണ്മുന്നില്‍ നടക്കുന്ന ഈ നിയമലംഘനത്തെ കണ്ടില്ലെന്നു നടിക്കണോ? നാം ഓരോരുത്തര്‍ക്കും ഈ സമൂഹത്തോട് ചില കടമയും ഉത്തരവാതിത്വവും ഉണ്ട്, അതുപാലിക്കാന്‍ നമ്മള്‍ എല്ലാവരും ബാധ്യസ്ഥരാണ്.  അതിനാല്‍ത്തന്നെ ഇത്തരം പ്രവൃതികള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവകാശവും നമ്മളില്‍ നിക്ഷിപ്പ്തമാണ്. കടമ നിറവേറ്റുക എന്നത് നാം ഓരോരുത്തരുടെയും കര്‍ത്തവ്യമാണ്.

എന്തായാലും ട്രാഫിക്‌ പോലീസിന്‍റെ പുതിയ നടപടി സ്വാഗതാര്‍ഹാമാണ്. ഫേസ്ബുക്കില്‍ പുതിയ പേജ് തുടങ്ങുന്നു ആര്‍ക്കുവേണമെങ്കിലും അതില്‍ പോസ്റ്റ്‌ ചെയ്യാം, പക്ഷെ പോസ്റ്റ്‌ ചെയ്യുന്നത് ട്രാഫിക്‌ നിയമങ്ങള്‍ തെറ്റിക്കുന്ന യാത്രക്കാരുടെ മൊബൈല്‍ ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ മാത്രം. ഉടനെതന്നെ അവര്‍ അത് അന്വേഷിക്കുകയും നിയമലഘനം നടത്തി എന്ന് ബോധ്യപെട്ടാല്‍ അവര്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളൂതതുമാണ്.


നമ്പര്‍ പ്ലേറ്റ് എങ്ങിനെയാവണം എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




 
ആഗസ്റ്റ് ഒന്ന് എനിക്കോ എന്‍റെ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഓര്‍ക്കാന്‍ കൂടി മനസുവരാത്ത ഒരു ദിവസമായിരുന്നു, എന്താനെന്നയിരിക്കും ഇപ്പോള്‍ നിങ്ങള്‍ ആലോചിക്കുന്നത്. ഇവനെ ആരെങ്കിലും സഹോദരന്‍ ആക്കിയിരിക്കും അല്ലെങ്കില്‍ വല്ല പരീക്ഷയിലും പൊട്ടിയിരിക്കും എന്നാണോ നിങ്ങള്‍ വിചാരിച്ചത്.  എന്നാല്‍ കാര്യം ഇതൊന്നുമല്ല, സംഗതി അതിനേക്കാള്  ഭീകരമാണ്. ഞങ്ങളുടെ സ്വന്തം നാട്ടില്‍ വച്ച് എന്‍റെ അമ്മായിയുടെ നാലരപ്പവന്‍ വരുന്ന താലിമാല ബൈക്കിലെത്തിയ രണ്ടു ചെറുപ്പക്കാര്‍ പൊട്ടിച്ചുകൊണ്ടു കടന്നുകളഞ്ഞു.സ്വന്തം നാട്ടില്‍ ഒന്ന് സമാതാനമായി നടക്കാന്‍ പോലും ഇന്ന് നമുക്ക് നമ്മുടെ ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തില്‍ പറ്റുന്നില്ല. എത്ര നിര്‍ഭാഗ്യകരമായ അവസ്ഥയിലാണ് നാം ഇന്ന് എത്തിനില്‍ക്കുന്നത്. സംഭവം അരങ്ങേറുമ്പോള്‍ അനവധി പേരുണ്ടെങ്കിലും അവര്‍ക്കാര്‍ക്കും ഒന്നും ചെയ്യാനായില്ല എന്നുമാത്രമല്ല ആ ചെറുപ്പക്കാരുടെ കരവിരുതിനുമുന്‍പില്‍  അവര്‍ക്ക് വെറും കാഴ്ചക്കാര്‍ മാത്രമാവേണ്ടി വന്നു.അതല്ലെങ്കിലും മനുഷ്യന്‍റെ ശാപമാണ് എവിടെയാണോ നാം നമ്മുടെ കഴിവുകള്‍ ഉപയോഗിക്കേണ്ടത് അവിടെയെല്ലാം നാം നിസ്സഹായരാണ്. വെറും കള്‍ പ്രതിമകള്‍ മാത്രം.

   എന്നാല്‍ ഇവിടെയും ഒരാള്‍ ധീരമായ ഒരു ചെറുത്തുനില്‍പ്പിന് ശ്രമിച്ചു, ഞങ്ങളുടെ പ്രവാസിയായ ഒരു  അയല്‍വാസി,കുഞ്ഞു മുഹമ്മദ്‌. ഈ കക്ഷി നമ്മുടെ ഈ കക്ഷി വില്ലന്മാര്‍ക്ക് നല്ല ഒരു പണികൊടുത്തു. ഒരു വിറകു കഷ്ണംകൊണ്ട് വില്ലന്മാരെ എറിഞ്ഞു വീഴ്ത്തി. എന്നാല്‍ പതിവ് ക്ലൈമാക്സില്‍ നിന്നും വ്യത്യസ്തമായിട്ടാണ് കാര്യങ്ങള്‍ സംഭവിച്ചത്. ഞങ്ങളുടെ സുഹൃത്തിനെ തള്ളിവീഴ്ത്തിക്കൊണ്ട് വില്ലന്മാര്‍ ബൈക്കില്‍ കയറി ശരംപോലെ കുതിച്ചു, നിമിഷങ്ങള്‍ക്കകം   അവര്‍ ഞങ്ങളുടെ കണ്മുന്നില്‍നിന്നും വളരെ അകലെയായി.

  എന്തായാലും വെറും അരമണിക്കൂര്‍ നേരത്തെ അധ്വാനം അവനെ ലക്ഷതിനുടമയാക്കി.
ഇവര്‍ക്ക് ഇതും ഒരു ഫാഷനായി മാറിക്കഴിഞ്ഞു.അവര്‍ക്ക് ചെത്തിനടക്കാന്‍ ഒരു വിലകൂടിയ സ്മാര്‍ട്ട്‌ ഫോണും പിന്നെ കറങ്ങാന്‍ പുതിയമോടല്‍ ബൈക്കും വേണം എന്നാല്‍ ഇതെല്ലം അധ്വാനിക്കാതെ നേടുകയും ചെയ്യണം.അതിന് ഇതേ വഴിയുള്ളൂ. സംഭവം നടന്നതറിഞ്ഞപ്പോല്തന്നെ പോലീസില്‍ അറിയിച്ചു. പതിവുപോലെ അന്വേഷണത്തിനായി എമാന്മാരെതി. തെളിവെടുപ്പും നടത്തി. അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. അമ്മായിയുടെ അച്ഛന്‍ മലപ്പുറം പോലിസ് ക്ലാബ്ബിലാണ് ജോലിചെയ്യുന്നത്. അങ്ങനെ ആ വഴിക്കുള്ള നീക്കത്തില്‍ ഏമാന്മാര്‍ ഇത്തിരി അലെര്‍ട്ടായി. പിന്നെ എസ്.ഐ യും സി.ഐ യും ഡി.എസ്.പി യും എല്ലാവരും മാറി മാറി വന്നു, നമ്മുടെ തല്ലുവാങ്ങിയ സുഹൃത്തിനെ കൊണ്ടുപോയി മോഷ്ടാക്കളിലോരാളുടെ രേകചിത്രവും ഉണ്ടാക്കി. എന്തായാലും ഞങ്ങള്‍ക്ക് മാല പോയത്  മാത്രം മിച്ചം. പിന്നെ സ്വയം സമാതാനിക്കനെന്നപോലെ വിധിയെന്ന സ്ഥിരം ശത്രുവിന്‍റെ മേല്‍ പഴിചാരികൊണ്ട് ഞങ്ങള്‍ സ്വയം സമാതാനിച്ചു.

 വില്ലന്‍റെ രേകാചിത്രം ഞാന്‍ ഇതോടൊപ്പം വക്കുന്നു കൂട്ടുകാര്‍ ഇയാളെ എവിടെയെങ്കിലും കണ്ടാല്‍ പോലീസില്‍ അറിയിക്കാന്‍ മറക്കില്ലല്ലോ അല്ലെ....  


 
Picture
Independence day
സ്വതന്ത്രസുന്ദര ഭാരതം

ശരിക്കും നാം ഇന്ന് സ്വതന്ദ്രരാണോ..? ഒന്നാലോജിച്ചുനോക്കു, ഇന്ന് സ്വാതന്ത്രം എന്ന വാക്കിനു നാം കല്‍പ്പിച്ചു നല്‍കിയ വിലയാണ് ആഗസ്റ്റ്‌  15. പക്ഷെ ആ വാക്കിനു അതിനുമപ്പുറം ഒരുപാട് അര്‍ത്ഥമുണ്ട്  ആഴവും പരപ്പുമുണ്ട്. ത്യാഗത്തിന്റെ, സഹനത്തിന്റെ, കണീരിന്റെ, രക്തത്തിന്റെ വില. ഒരുപാട് ജീവന്റെ തുടിപ്പുണ്ട് കണ്ണീരിന്റെ നനവുണ്ട് രക്തത്തിന്റെ നിറമുണ്ട് ഒരുപാട് പേരുടെ ആത്മാവുണ്ട് അതില്‍. എന്നിട്ടും  നാം അനുഭവിക്കുന്ന ഈ സ്വാതന്ത്രം എന്തിനുവേണ്ടിയാണ് നാം ഉപയോഗിക്കുന്നത്. എല്ലാവരും അവരവരുടെ സുകവും സന്തോഷങ്ങള്‍ക്കും വേണ്ടി സ്വാര്‍ത്ഥരാവുന്നു. ആ നശ്വരമായ അനുബൂതിക്കുവേണ്ടി മറ്റുള്ളവരെ കണ്ടിലെന്ന് നടിക്കുന്നു, അവരുടെ അവകാശങ്ങളും സ്വാതന്ത്രവും  നാം നിഷേധിക്കുകയും ചെയ്യുന്നു. എന്നാല്‍ എല്ലാവരും ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട് ഈ ലോകത്ത് നമ്മളെപോലെതന്നെ  സ്വാതന്ത്രം എല്ലാ ജീവജാലങ്ങല്‍ക്കുമുണ്ട് സ്വാതന്ത്രം, പൂവിനും പക്ഷികള്‍ക്കും ജന്തുക്കള്‍ക്കും പ്രക്രിതിക്കുമുണ്ട് സ്വാതന്ത്രം. എല്ലാം അറിഞ്ഞിരുന്നിട്ടും ഒന്നും അറിയാത്ത ഭാവത്തില്‍ നാം മുന്നോട്ടുപോകുന്നു, മറ്റുള്ളവരെ ഒരുപാട് പിറകിലാക്കിയ സംതൃപ്തിയോടെ. സ്വാതന്ത്രത്തിന്റെ അറുപത്തിയാറാം വര്‍ഷം നാം ആകൊഷിക്കുംബോഴും ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട ഒരുനേരത്തെ ഭക്ഷണത്തിനും ആവശ്യമരുന്നുകല്‍ക്കുപോലും നിവൃത്തി ഇല്ലാത്ത 45 കോടിയോളം പേര്‍ ഇന്നും ഈ  സ്വാതന്ത്രസുന്ദര ഭാരതത്തില്‍ ജീവിക്കുന്നു എന്നത് യഥാര്‍ത്യമാണ്, അത് നമ്മള്‍ ഉള്‍ക്കൊണ്ടേ മതിയാകു. ഇവിടെയാണ്‌ കവിവരികള്‍ക്ക് പ്രസക്തി ഏറുന്നത്:

        ”ഓരോ ശിശുരോധനതിലും കേള്‍പ്പു ഞാന്‍ ഒരുകോടി ഈശ്വര വിലാപം
         ഓരോ കരിന്തിരി കണ്ണിലും കാണ്മുഞാന്‍  ഒരുകോടി ടെവനൈര്യാശ്യം”                                                                              
ഇതിനുവേണ്ടിയാണോ  ഗാന്ധിജിയും സുഭാഷ്‌ചന്ദ്രബോസും ഭഗത് സിങ്ങും മൌലാന അബ്ദുല്‍കലാം ആസാദും റാണിലക്ഷ്മി ഭായിയും സര്‍ദാര്‍ വല്ലബായ് പട്ടേലും നെഹറുവും  അങ്ങനെ ഒരുപാടൊരുപാട് പേര്‍ അവരുടെ ജീവന്‍ വെടിഞ്ഞു നമുക്കീ സ്വാതന്ത്രം നേടിത്തന്നത്.
ഇന്ന് രാജ്യത്ത് എവിടെനോക്കിയാലും അഴിമതി മാത്രം. ആരോഗ്യം, വിദ്യാഭ്യാസം, മരുന്ന്‍, റേഷന്‍, പെന്‍ഷന്‍, വാണിജ്യം, കാര്‍ഷികം എന്നുവേണ്ട അടിമുടി അഴിമതി. ഇതിനു വേണ്ടിയാണോ നാം സ്വാതന്ത്രം ഉപയോഗിക്കേണ്ടത്.ഒരുപക്ഷെ സ്വര്‍ഗത്തിലിരുന്നു നമ്മുടെ സ്വാതന്ത്ര സമര സേനാനികള്‍ ചോതിക്കുന്നുണ്ടാകും “ഇതിനുവേണ്ടിയാണോ ഞങ്ങള്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചത്” എന്ന്‍. ഇന്ത്യ ഇന്ന് സ്വയം പര്യാപ്തത കൈവരിച്ചിരിക്കുന്നു പ്രധിരോത മേഖലയിലും ശാസ്ത്ര സാങ്കേതിക മേകലയിലും സാമ്പത്തിക മേകലയിലും എല്ലാം എന്നാല്‍ എല്ലാ ഇന്ത്യക്കാരനും ഒരുനേരത്തെ ഭക്ഷണം എന്നത് ഇന്നും ഒരു വെറും ദിവാസ്വപ്നമായി അവശേഷിക്കുന്നു.ഇന്ന് പണക്കാര്‍ക്കും അധികാരി വര്‍ഗത്തിനും പാവപ്പെട്ടവരെ ചവിട്ടിമെതിക്കാന്‍ മാത്രമായി സ്വാതന്ത്രത്തെ വളചോടിചിരിക്കുന്നു.
എങ്കിലു ഞാനാശിച്ചുപോകുന്നു പുതിയ ഒരു നല്ല നാളെക്കായ്‌ , ഈ കവിവരികളിലൂടെ

   “അറിയാതെ ആശിച്ചുപോകുന്നു ഞാന്‍ വീണ്ടും ഒരുനാള്‍ വരും
   വീണ്ടും ഒരുനാള്‍ വരും എന്‍റെ ച്ചുടലപ്പറബിനെ തുടതുള്ളുമീ
   സ്വാര്‍ത്ഥ സിംഹാസനങ്ങളെ കടലെടുക്കും  പിന്നെ
   ഇഴയുന്ന ജീവന്‍റെ ആഴലില്‍നിന്ന്‍ അമരഗീതം പോലെ
   ആത്മക്കളിഴചേര്‍ന്ന്‍ ഒരദ്വൈധ പത്മമുണ്ടായ് വരും അതിലെന്‍റെ
   കരളിന്‍റെ നിറവും സുഗന്ധവും ഊഷ്മാവുമുണ്ടായിരിക്കും
   അതിലെന്‍റെ താരസ്വരത്തിന്‍ പരാഗങ്ങള്‍ അണുരൂപമായടയിരിക്കും
   അതിനുള്ളില്‍ ഒരു കല്പ്പതപമാര്‍ന്ന ചൂടില്‍നിന്നു
   ഒരു പുതിയ മാനവനുയിര്‍ക്കും അവനില്‍നിന്നധ്യമായ്
   വിശ്വസ്വയംപ്രഭാ പടലം ഈ മണ്ണില്‍ പരക്കും
   ഒക്കെ ഒരു വെറും ഭ്രാന്തന്‍റെ സ്വപ്നം
   നേരുനെരുന്ന താന്തന്‍റെ സ്വപ്നം ”

  ( നാറാനത്തു ഭ്രാന്തന്‍ - മധുസൂദനന്‍ നായര്‍ )

 
കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഞാന്‍ ഇന്ന് ഒരു സിനിമ കണ്ടു,ജിത്തു ജോസഫിന്‍റെ “മെമ്മറീസ്      (Living in Memmories)”. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ ആസ്വാതന മികവുകൊണ്ടും ആവിഷ്ക്കരത്തിന്‍റെ കൃത്യതയാലും ഒരു investigative thriller സിനിമയുടെ എല്ലവിത ചേരുവകളാലും സമ്പന്നമായ ഈ സിനിമ തീര്‍ച്ചയായും എതോരസ്വാതകനും സന്തോഷം നല്‍കുന്നതും എക്കാലവും അവര്‍ക്ക് മനസ്സില്‍ സൂക്ഷിക്കാനും ഉത്തകുനതാണ്. മുംബൈ പോലീസിനു ശേഷം പോലീസ്‌ വേഷത്തിലുള്ള Prithviraj-ന്‍റെ തിരുച്ചുവരവ് ജനങ്ങള്‍ നെഞ്ചിലേറ്റി എന്ന്‍ തീര്‍ച്ച.
          Sam Alex  എന്ന  ഉത്തരവാതിത്വമുള്ള ഒരു പോലീസുകരനായി   Prithviraj വേഷമിടുന്നു. കുടുംബത്തെ സ്നേഹിക്കുന്ന ഭാര്യയെയും മകളെയും സ്നേഹിക്കുന്ന അമ്മയോട് മുഖം കറുത്ത് ഒരുവാക്കുപോലും പറയാത്ത Sam Alex  എന്ന പോലിസ് ഓഫീസറുടെ ജീവിതത്തില്‍ സംഭവിച്ച ഒരു വലിയ ദുരന്തത്തിന്‍റ ഓര്‍മകളിലാണ് അയാള്‍ ജീവിക്കുന്നത്. പിന്നീട് അയാള്‍ക്ക് ഒരു പുതിയ കേസ് ഏറ്റെടുക്കേണ്ടി വരികയും പിന്നീട് അയാളുടെ ഭൂതകാലത്തിന്‍റെ തനിയാവര്‍ത്തനമാകുകയും ചെയ്യുന്നു.
          സാം എന്ന പോലീസുകാരനെ സ്ക്രീനില്‍ അവതരിപ്പിച്ച ശൈലി തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ് എന്ന്‍ വിശ്വസിക്കുന്നു. ജോലിയുടെ ഭാഗമായി സ്വന്തം ജീവനായി സ്നേഹിച്ച ഭാര്യയെയും മകളേയും നഷ്ട്ടപെട്ട ഒരാളുടെ മാനസികനിലയും വേദനയും അതിന്‍റെ തീവ്രതയോടുകൂടി ജിത്തു ജോസഫ്‌ സ്ക്രീനിലെതിച്ചപ്പോള്‍ അത് പ്രേക്ഷകരുടെ കൂടെ ജീവിതമായി മാറുകയായിരുന്നു. ഒരു investigative thrillerസിനിമക്ക് വേണ്ട നിഗൂഡത അവസാനം വരെയും കാത്തുസൂക്ഷിക്കാന്‍ ജിത്തു ജോസെഫിന്‍റെ മെമ്മറിക്കു സാധിച്ചു.   സ്ഥിരം Prithviraj സിനിമകളില്‍നിന്നും തികച്ചും വ്യത്യസ്തനായിരുന്നു സാം അലക്സ്‌. അവിശ്വസനീയതയോ അമാനുഷികതയോ ഗ്ലാമര്‍ പരിവേഷമോ ഇല്ലാത്ത തീര്‍ത്തും സാധാരണക്കാരനായ ഒരു പോലീസ് ഓഫീസര്‍. ഒരുപക്ഷെ Prithviraj-ന്‍റെ ഇതുപോലെ ഒരു കഥാപാത്രത്തിന് വേണ്ടിയാണ് ഞാനും കാത്തിരുന്നത്. ഇതിന്‍റെ സംഗീതവും പശ്ചാത്തല സംഗീതവും തികച്ചും കാതിനു ഇമ്പമേകുന്നതാണ്.
          പക്ഷെ തുടക്കത്തില്‍ ഉപയോഗിച്ച പശ്ചാത്തല സംഗീതം സംബന്ധിച്ചിടത്തോളം നിരാശാജനകമായിരുന്നു. ഈ ഒരു കാര്യം മാറ്റിനിര്‍ത്തി വിലയിരുത്തിയാല്‍ തീര്‍ത്തും ഒരു സമ്പൂര്‍ണ വിജയമാണ്. ഒരു investigative thriller സിനിമയില്‍ നിങ്ങള്‍ എന്തൊക്കെ ആഗ്രഹിക്കുന്നോ അതെല്ലാം മെമ്മറീസ് നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു. ഞാന്‍ ഉറപ്പുതരുന്നു ഒരിക്കലും നിങ്ങള്ക്ക് തിയേറ്ററില്‍നിന്നും നിരാശനായി മടങ്ങേണ്ടി വരില്ല.തീര്‍ച്ച.