കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഞാന്‍ ഇന്ന് ഒരു സിനിമ കണ്ടു,ജിത്തു ജോസഫിന്‍റെ “മെമ്മറീസ്      (Living in Memmories)”. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ ആസ്വാതന മികവുകൊണ്ടും ആവിഷ്ക്കരത്തിന്‍റെ കൃത്യതയാലും ഒരു investigative thriller സിനിമയുടെ എല്ലവിത ചേരുവകളാലും സമ്പന്നമായ ഈ സിനിമ തീര്‍ച്ചയായും എതോരസ്വാതകനും സന്തോഷം നല്‍കുന്നതും എക്കാലവും അവര്‍ക്ക് മനസ്സില്‍ സൂക്ഷിക്കാനും ഉത്തകുനതാണ്. മുംബൈ പോലീസിനു ശേഷം പോലീസ്‌ വേഷത്തിലുള്ള Prithviraj-ന്‍റെ തിരുച്ചുവരവ് ജനങ്ങള്‍ നെഞ്ചിലേറ്റി എന്ന്‍ തീര്‍ച്ച.
          Sam Alex  എന്ന  ഉത്തരവാതിത്വമുള്ള ഒരു പോലീസുകരനായി   Prithviraj വേഷമിടുന്നു. കുടുംബത്തെ സ്നേഹിക്കുന്ന ഭാര്യയെയും മകളെയും സ്നേഹിക്കുന്ന അമ്മയോട് മുഖം കറുത്ത് ഒരുവാക്കുപോലും പറയാത്ത Sam Alex  എന്ന പോലിസ് ഓഫീസറുടെ ജീവിതത്തില്‍ സംഭവിച്ച ഒരു വലിയ ദുരന്തത്തിന്‍റ ഓര്‍മകളിലാണ് അയാള്‍ ജീവിക്കുന്നത്. പിന്നീട് അയാള്‍ക്ക് ഒരു പുതിയ കേസ് ഏറ്റെടുക്കേണ്ടി വരികയും പിന്നീട് അയാളുടെ ഭൂതകാലത്തിന്‍റെ തനിയാവര്‍ത്തനമാകുകയും ചെയ്യുന്നു.
          സാം എന്ന പോലീസുകാരനെ സ്ക്രീനില്‍ അവതരിപ്പിച്ച ശൈലി തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ് എന്ന്‍ വിശ്വസിക്കുന്നു. ജോലിയുടെ ഭാഗമായി സ്വന്തം ജീവനായി സ്നേഹിച്ച ഭാര്യയെയും മകളേയും നഷ്ട്ടപെട്ട ഒരാളുടെ മാനസികനിലയും വേദനയും അതിന്‍റെ തീവ്രതയോടുകൂടി ജിത്തു ജോസഫ്‌ സ്ക്രീനിലെതിച്ചപ്പോള്‍ അത് പ്രേക്ഷകരുടെ കൂടെ ജീവിതമായി മാറുകയായിരുന്നു. ഒരു investigative thrillerസിനിമക്ക് വേണ്ട നിഗൂഡത അവസാനം വരെയും കാത്തുസൂക്ഷിക്കാന്‍ ജിത്തു ജോസെഫിന്‍റെ മെമ്മറിക്കു സാധിച്ചു.   സ്ഥിരം Prithviraj സിനിമകളില്‍നിന്നും തികച്ചും വ്യത്യസ്തനായിരുന്നു സാം അലക്സ്‌. അവിശ്വസനീയതയോ അമാനുഷികതയോ ഗ്ലാമര്‍ പരിവേഷമോ ഇല്ലാത്ത തീര്‍ത്തും സാധാരണക്കാരനായ ഒരു പോലീസ് ഓഫീസര്‍. ഒരുപക്ഷെ Prithviraj-ന്‍റെ ഇതുപോലെ ഒരു കഥാപാത്രത്തിന് വേണ്ടിയാണ് ഞാനും കാത്തിരുന്നത്. ഇതിന്‍റെ സംഗീതവും പശ്ചാത്തല സംഗീതവും തികച്ചും കാതിനു ഇമ്പമേകുന്നതാണ്.
          പക്ഷെ തുടക്കത്തില്‍ ഉപയോഗിച്ച പശ്ചാത്തല സംഗീതം സംബന്ധിച്ചിടത്തോളം നിരാശാജനകമായിരുന്നു. ഈ ഒരു കാര്യം മാറ്റിനിര്‍ത്തി വിലയിരുത്തിയാല്‍ തീര്‍ത്തും ഒരു സമ്പൂര്‍ണ വിജയമാണ്. ഒരു investigative thriller സിനിമയില്‍ നിങ്ങള്‍ എന്തൊക്കെ ആഗ്രഹിക്കുന്നോ അതെല്ലാം മെമ്മറീസ് നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു. ഞാന്‍ ഉറപ്പുതരുന്നു ഒരിക്കലും നിങ്ങള്ക്ക് തിയേറ്ററില്‍നിന്നും നിരാശനായി മടങ്ങേണ്ടി വരില്ല.തീര്‍ച്ച.