Picture
മനസിനുചുറ്റുമതിലുകള്‍                                                                         
തീര്‍ത്തു നാം     
സ്നേഹമാം തീര്‍ത്ഥപ്രവാഹം                                                                 നിലച്ചുപോയ്‌ 

മതിലുകള്‍തീര്‍ത്തു നാം                                                                   മനുഷ്യനുച്ചുറ്റും                                                                                   പരസ്പ്പരം അറിയാതെ                                                                 
ഉഴറുന്നു മര്‍ത്യന്‍

മതിലുകള്‍ വളര്‍ന്നു                                                                           
പടുവൃക്ഷമായ്                                                                                    
വേരുകളാഴ്ത്തി മനുഷ്യ                                                                                  
ഹൃദയങ്ങളില്‍ 

നന്മയെ വേരോടെ                                                                                  
പിഴുതെറിഞ്ഞു                                                                                               
മനുഷ്യത്വം പാടെഅവ                                                                             
മറച്ചുവച്ചു

മനുഷ്യമനസോ വെറുമൊരു                                                                           
പാഴ്ഭുമി                                                                                         
കേണു ഒരിറ്റുദാഹജലത്തിനായ്                                                                                 
വെബലോടെ

ഒടുവില്‍ മനസുസ്വയം                                                                                     
മന്ത്രിച്ചു                                                                                                          
എന്തിനുതവേണ്ടി എനിക്കീ                                                                             
പാഴ്ജന്മം

മനസ്സ്കേണു കരഞ്ഞു                                                                            
ചോതിച്ചുപോയ്                                                                                 
എവിടെ വിമോചന                                                                                           
വാതില്‍പടികള്‍

അതുകണ്ടറിയാതെ മതിലുകളും                                                                  
പറഞ്ഞുപോയ്                                                                                              
വേണ്ട മനസ്സിനുച്ചുറ്റും                                                                                 
മതിലുകള്‍


 
Picture
നമ്മുടെ ഭരണഘടന അനുവദിച്ചുതരുന്ന അഭിപ്രായസ്വാതന്ത്ര്യം അര്‍ത്ഥവത്തായി  ഉപയോഗിക്കുവാന്‍ നമുക്ക് കഴിയുന്നുണ്ടോ...? ഏതൊരു കാര്യത്തോടും അഭിപ്രായം വെട്ടിത്തുറന്ന് പ്രതികരിക്കാനുള്ള  സ്വാതന്ത്ര്യം ഇന്നത്തെ സാമൂഹിക-രാഷ്ട്രീയാന്തരീക്ഷം നമുക്കനുവതിച്ചുതരുന്നുണ്ടോ.? സമീപകാലത്ത് ചിലരനുഭവിക്കേണ്ടിവന്ന കഷ്ട്ടപ്പാടുകള്‍ കണ്ടവരാരും ഇല്ല എന്നൊറൊറ്റ മറുപടിയെ പറയു. കാരണം ലോകത്തെമ്പാടും ഉപയോഗിക്കുന്നതും ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുമായ ഫേസ്ബുക്കില്‍ സ്വന്തം അഭിപ്രായം രേഖപ്പെടുത്തിയതിന്റെ  പേരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ ഇത്തരത്തില്‍ അച്ചടക്ക നടപടി സ്വീകരിച്ച മറ്റൊരു സംസ്ഥാനവും ഇന്ത്യയില്‍ത്തന്നെ വേറെ ഉണ്ടാവില്ല. ഏതെങ്കിലുംമൊരു പോസ്റ്റില്‍ സര്‍ക്കാറിനെയോ മന്ത്രിമാരുടെ പേരോ ഉള്‍പ്പെടുത്തിയാല്‍പ്പോലും അച്ചടക്കനടപടി നേരിടേണ്ടിവരുന്ന ആവസ്ഥയാണിന്ന്.

Picture
നമ്മുടെ രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സംഘടനാസ്വാതന്ത്ര്യം അനുവദനീയമാണ് അതോടൊപ്പംതന്നെ ഭരണഘടന അഭിപ്രായസ്വാതന്ത്ര്യവും അവര്‍ക്ക് ഉറപ്പുനല്‍കുന്നുണ്ട്.കേരളത്തില്‍ നടപ്പിലാക്കുന്ന ഏതൊരു തീരുമാനത്തിലും രാഷ്ട്രീയ പ്രേരണയും  മുന്‍തൂക്കവും തീര്‍ച്ചയാണ്. അതിനടിസ്ഥാനം രാഷ്ട്രീയ പ്രേരിതംതന്നെയായിരിക്കും. അതിനെതിരെ പ്രതികരിക്കാന്‍ ഏതൊരാളെയുംപോലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവകാശമുണ്ട്.  അഭിപ്രായസ്വാതന്ത്ര്യം എന്തുംചെയ്യാനുള്ള സ്വതന്ത്രമായി ഒരിക്കലും കണക്കാക്കാന്‍ കഴിയില്ല, ഭരണഘടനയിലെ 19(2) അനുച്ഛേദം അഭിപ്രായസ്വാതന്ത്രത്തിന്റെ നിയന്ത്രണങ്ങളും വളരെവ്യക്തമായി പറയുന്നുണ്ട്. അഭിപ്രായസ്വാതന്ത്രത്തില്‍ കൈകടത്തുന്ന ഈ സര്‍ക്കാര്‍നടപടി സ്വേച്ഛാധിപത്യപരവും ഭരണഘടനാവിരുദ്ധവും ജനാധിപത്യസങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധവുമാണ്. ഏഷ്യാനെറ്റ്‌ എന്ന ദൃശ്യമാധ്യമത്തിനെതിരെ കേസെടുക്കും എന്ന് നമ്മുടെ ബഹുമാന്യനായ കേരള മുഖ്യമന്ത്രിതന്നെ ഒരു വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയുണ്ടായി. എന്നാല്‍ ഇതേമാധ്യമത്തിന്റെ പ്രവര്‍ത്തിയെ പ്രശംസിക്കുകയും പിന്‍ന്തുണനല്കുകയും അത് മറ്റുരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കെതിരെ ആയുധമായി ഉപയോഗിക്കുകയുംചെയ്ത ( എസ് കത്തി വിവാദം-എല്‍.ഡി.എഫിനെതിരെ, ബംഗാരു ലക്ഷ്മണിന്റെ കൈക്കൂലി വിവാദം-ബി.ജെ.പ്പിക്കെതിരെ ) ആളാണ്‌ നമ്മുടെ മുഖ്യമന്ത്രിയും അദ്ദേഹം പ്രധിനിധീകരിക്കുന്ന രാഷ്ട്രീയനേതൃത്വവും

നിങ്ങള്‍ക്കും ഈ ചര്‍ച്ചയില്‍ പങ്കെടുക്കാം. നിങ്ങളുടെ സത്യസന്തമായ പ്രതികരണം അറിയിക്കാം... നിങ്ങളുടെ ഓരോ പ്രതികരണവും രാഷ്ട്രീയപ്രേരിതമാകില്ല എന്നുഞാന്‍ വിശ്വസിക്കുന്നു.  



 
onam
ഒരു വസന്തകാലത്തിന്റെ  ഓര്‍മകളുമായി പൂവിളികളും  ആഘോഷങ്ങളുമായി ഈ പൊന്നിന്‍ ചിങ്ങമാസത്തില്‍ സമ്പല്‍സമൃദ്ധിയുടെ നിറവില്‍ മറ്റൊരു പോന്നോണക്കാലംകൂടി  വരവായി. ഗൃഹാതുരത്വത്തിന്റെ  മധുരസ്മൃതികള്‍ക്കിപ്പുറത്ത് ഗതകാലസ്മരണയുടെ വേലിയേറ്റത്തിന്റെ മറ്റൊരോണക്കാലം. മാമലനാടിന്റെ മഹോത്സവം. കാട്ടിലും മേട്ടിലും തുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും കാക്കപ്പൂവും മിഴിതുറന്നു നിക്കുന്ന പ്രകൃതി. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മനുഷ്യനിലുപരി പ്രകൃതിയുടെ ആഘോഷമാണ് ഓണം. പൂകളുടെയും പക്ഷികളുടെയും വൃക്ഷലതാതികളുടെതുമാണ് ഓണം. തുമ്പയും മുക്കുറ്റിയും  പ്രകൃതിക്ക് തിലകംചാര്‍ത്തി ഒരിക്കല്‍ക്കൂടി മാവേലിമന്നന്റെ തലോടലിനായി കാത്തുനില്‍ക്കുന്നു. മഴപെയ്ത് നനഞ്ഞുകുതിര്‍ന്ന മണ്ണില്‍നിന്നും പുതുമണ്ണിന്റെ ഗന്ധം പരത്തി പ്രകൃതി പൂക്കാലത്തിന്റെ പട്ടുപുതച്ചും, പുത്തരിക്കണ്ടം കൊയ്തും പൂവിളികളുടെ താരാട്ടുമായാണ് മലയാളികല്‍ക്കിടയിലേക്ക് പൊന്നോണം വന്നെത്തുന്നത്. പ്രകൃതിസൗന്തര്യത്തിന്റെയും കേരളസംസ്ക്കരത്തിന്റെയും കാര്ഷികോല്‍ത്സവത്തിന്റെയും തനിമയും പാരബര്യവും വിളിച്ചോതുന്നതാണ് ഓണം. 

onam festival
നമ്മുടെ മുതുമുത്തച്ഛന്മാര്‍ അനുഭവിച്ച ആഹ്ലാതതിന്റെയും ആഘോഷത്തിന്റെയും ഓണനാളുകളാണോ  ഞാനടക്കമുള്ള പുതുതലമുറകള്‍  ഇന്ന് അനുഭവിക്കുനത്? ആ ഗൃഹാതുരത്വത്തിന്റെ  മാതുര്യവും പ്രകൃതിയെ സ്നേഹിക്കാനും ബഹുമാനിക്കനുമുള്ള മനസ്സ് മലയാളിക്ക് കൈമോശം വന്നിരിക്കുന്നു. വ്യാവസായിക വിപ്ലവത്തിന്റെ ആവിഎഞ്ചിന്‍ ഗ്രാമങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ നമുക്ക് നഷ്ട്ടമായത് നമ്മളെതന്നെയാണ്, നമ്മുടെ പാരമ്പര്യത്തിന്റെ, സംസ്ക്കാരത്തിന്റെ വേരുകള്‍തന്നെയാണ്. വ്യവസായത്തിന്റെയും വിവരസാങ്കേതികവിദ്യയുടെയും അനന്തവിഹായസ്സിലേക്ക് ചിറകുവച്ച് പറന്നുയരുന്ന ന്യൂജെനറേഷന്‍ മലയാളികള്‍ക്ക് ഗൃഹാതുരത്വത്തിന്റെ ആമാടപെട്ടിയില്‍ ഓണത്തെകുറിച്ച് ആ നല്ല ഇന്നലെയെക്കുറിച്ച് ഓര്‍ക്കാന്‍ ഒരേടെങ്കിലും അവശേഷിക്കുന്നുണ്ടോ? ഒരുപിടി സന്തോഷത്തിന്റെയും സങ്കടത്തിന്റെയും കുറേ നല്ല ഓര്‍മകളുടെതുകൂടിയാണ് ഓണം. ഓര്‍മകളുടെ വേലിയേറ്റവും വെലിയിറക്കവുമാണ്. ആ ഓര്‍മകളെ തിരിഞ്ഞുനോക്കി കൈയ്യേത്തിപിടിക്കാനുള്ള  ഒരുദിവസം അതൊരുപക്ഷേ ദാരിദ്ര്യതിന്റെയോ ഇല്ലയ്മയുടെയോ സംബന്നയുടെതോ ആകാം. രണ്ടായാലും അതിനു പ്രകൃതിയുടെ ഗന്ധമുണ്ടായിരിക്കും പൂക്കളുടെ വര്‍ണങ്ങളും ഗൃഹാതുരത്വത്തിന്റെ ഗതകാലസ്മരണകള്‍ അലയടിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഇതെല്ലം നമുക്ക് അന്യമായിരിക്കുന്നു. ഇന്ന് എല്ലാവര്‍ക്കും തിരക്കോട് തിരക്കാണ് ലോകം വെട്ടിപ്പിടിക്കാനുള്ള തിരക്ക്, അതിനിടയില്‍ മാതാപിതാക്കളെയും നാടിനെയും വീടിനെയും സ്വന്തം മക്കളെപ്പോലും തിരിഞ്ഞുനോക്കാന്‍ സമയമില്ലാത്തവര്‍, ഇതാണ് യാഥാര്‍ഥ്യം.എല്ലാവരും സ്നേഹിക്കുന്നത് സ്വന്തം നാടിനെയല്ല മറിച്ച് പണത്തെമാത്രമാണ് അതുകൊണ്ടുതന്നെ സമ്പത്തിന്റെ വക്താക്കളും സംസ്ക്കാരത്തിന്റെ നിഷേധികളുമായിരിക്കുന്നു നാം ഇന്ന്. ഓണത്തിന്റെ വരവറിയിചെത്തുന്ന ഓണതുബികളുടെകൂടെ ആടിയും പാടിയും നടന്ന ആ കുട്ടിക്കാലം, പാടത്തും വരമ്പിലും പരല്‍മീന്‍ പിടിച്ചുനടന്ന ആ കാലം പമ്പരം കളിയും പൂകൂടയുമായി ഓണപ്പാട്ടും പാടി അതിരാവിലെ പൂതേടിയലഞ്ഞിരുന്ന ആ കുട്ടിക്കാലം അത് നമ്മളില്‍നിന്നും വളരെ അകലെയായിരിക്കുന്നു.കൈയെത്തിപ്പിടിക്കാന്‍ കഴിയുന്നതിനും എത്രയോ ദൂരത്ത് അത് പോയ്മറഞ്ഞിരിക്കുന്നു. ഇനിവരുന്ന പുതിയതലമുറയോട് ഓണപ്പാട്ടിനെക്കുറിച്ചോ പാടത്തെക്കുറിച്ചോ ഓണതുബിയെക്കുരിച്ചോ ചോതിക്കുകയെ അരുത്, അത്രമേല്‍ അതവരില്‍നിന്നും അന്യംവന്നിരിക്കും, തീര്‍ച്ച.  എന്നാല്‍ ഇതനുഭവിച്ച് വളരാന്‍ ഭാഗ്യം ലഭിച്ചവരാണ് നമ്മുടെ പൂര്‍വികര്‍. ഓണത്തെവരവേല്‍ക്കാന്‍ ഒരുപാട് സ്വപ്നങ്ങളും അതിലേറെ ആഗ്രഹങ്ങളുമായി ഉത്സാഹത്തോടെ കാത്തുനിന്നിരുന്ന പൂര്‍വികരുടെ ആ കാലത്തെ ഓണതെയല്ല നാം ഇന്ന് വരവേല്‍ക്കുന്നത്. മറിച്ച്  ഡിസ്കൌണ്ടുകളും  എക്സ്ചേഞ്ച് ഓഫറുകളും കാത്തിരിക്കുന്ന അല്ലെങ്കില്‍ അതിനായി കടകള്‍ത്തോറും കയറിയിറങ്ങുന്ന മലയാളിയുടെ മുന്‍പിലേക്ക് ബംബര്‍പ്രൈസ്സായിട്ടാണ് ഇന്ന് ഓണം കടന്നുവരുന്നത്. ഇന്ന് ഓണം ഒരുവെറും ഒരായുധം മാത്രമാണ് വന്‍കിട കമ്പനിക്കാര്‍ക്ക് അവരുടെ പഴയതും കേടുവന്നതും പുതിയതുമായ ഉത്പന്നങ്ങള്‍ ഒരുപോലെ വിറ്റഴിക്കാനുള്ള ഒരു സീസണ്‍, മാര്‍ക്കറ്റിങ്ങിനുള്ള ഒരു വജ്രായുധം. ഓണത്തപ്പനും മാതേവരും ഓണപാട്ടുകളും ഓണക്കളികളും ഓണതുബിയും പുലിക്കളിയും അങ്ങനെ എല്ലാം എല്ലാം പരസ്യകോളത്തിലും മിനിസ്ക്രീനിലും മാത്രമായി ഒതുങ്ങിക്കൂടിയിരിക്കുന്നു. ഇന്ന് ഓണം കേരളത്തിലെ ഏറ്റവും വലിയ പ്രകൃതിയുടെ കൃഷിയുടെ ഉത്സവം ഇന്ന് ഏറ്റവും വലിയ മാര്‍ക്കറ്റിംഗ് സീസണ്‍ എന്ന കാപ്ഷനില്‍ മാത്രം ഒതുങ്ങിക്കൂടിയിരിക്കുന്നു. ഇന്ന് ഒരുവീട്ടുമുട്ടറ്റത്തും മാതേവരെകണ്ടില്ലെങ്കിലും വിഷമിക്കേണ്ട നിങ്ങള്‍ വെരുതെ ഒന്നു പുറത്തേക്കിറങ്ങിയാല്‍ മതി പല രൂപത്തിലും ഭാവത്തിലും നിറങ്ങളിലുമുള്ള മാവേലി ബൈകിലും കാറിലും പോകുന്ന മാവേലി എന്തിനേറെ എഴുനില കെട്ടിടത്തിന്റെ മുകളില്‍പോലും കാണാം നമുക്ക് മാവേലിയെ.  

Pulikkali
ഇന്നത്തെ ഓണം ഇങ്ങനെയാണ്. കലണ്ടറിലെ കുറേ ചുവന്ന അക്കങ്ങള്‍ക്കപ്പുറത്ത്, ഒരു ഷോപ്പിങ്ങിന്റെ ആഹ്ലാതത്തിനപ്പുറത്ത്,  എക്സ്ചേഞ്ച് ഓഫറുകളുടെ പെരുഴക്കലത്തിനപ്പുറം ഓണം ഒന്നുമാല്ലതായിരിക്കുന്നു. എവിടെപ്പോയോളിച്ചു നമ്മുടെ ഓണത്തപ്പനും ഓണപ്പാട്ടുകളും പുലിക്കളിയും. എന്റെ തലമുറകള്‍ക്ക് പറയാന്‍ ഒരു ഓണത്തപ്പനും അത്തം മുതല്‍ പത്തുദിവസം മുറ്റത്ത്‌ ചാണകമെഴുകി  പൂക്കളം തീര്‍ക്കുന്നതും, ഉത്രാടദിനം ഏഴരവെളുപ്പിനുണര്‍ന്നു മാതേവരെ പ്രതിഷ്ട്ടിക്കുന്നതും,  പൂവിളികളും ഓണതുബിയും പുലിക്കളികളുടെയും ദീപ്തസ്മരണകളെങ്കിലും കാണും എന്നാല്‍ പുതുതലമുറയോട് ഇതൊന്നും ചോതിച്ചുപോകരുത്, കാരണം മഹാബലിയെ ചോതിച്ചാല്‍ അയാള്‍ എതുരാജ്യക്കാരനാണ് എന്ന്ചോതിച്ചുപോകും. ഓര്‍മകളിലെ ഓണത്തിന് പലതും പറയാന്‍കാണും, പലതും നഷ്ട്ടപെട്ടവന്റെ വേതനയും സങ്കടവുമുണ്ടാകും. ചിതറിത്തെറിച്ച വാക്കുപോലെ അര്‍ത്ഥശൂന്യമായിരിക്കുന്നു ഇന്ന് ഓണം. മണ്ണുകുഴച്ച് തൃക്കാക്കരയപ്പനെ ഉണ്ടാക്കി മുറ്റത് ചാണകമെഴുകി  അതില്‍ അരിമാവും വേണ്ടയിലയുടെ നീരും ചേര്‍ത്ത് അണിഞ്ഞതില്‍ നാക്കിലവച്ച് മാതേവരെ പ്രതിഷ്ട്ടിച്ച് മൂന്നുനേരവും മധുരപലഹാരങ്ങള്‍ വച്ച് നിവേദ്യമര്‍പ്പിച്ച ആ കാലം ഇന്നത്തെ തലമുറയ്ക്ക് അന്യം നിന്നിരിക്കുന്നു. ചാണകമെഴുകാന്‍ ഇന്നെവിടെയാണ്‌ പശുവുള്ളത്, ഉണ്ടെങ്കില്‍ത്തന്നെ മുറ്റംമുഴുവന്‍ കോണ്‍ക്രീറ്റ് പാളികള്‍ കൊണ്ട് പരവതാനി തീര്‍ത്തിരിക്കുകയല്ലേ നമ്മള്‍ ഒരിറ്റു ജലത്തിനുപോലും മണ്ണിലേക്ക് പോകാന്‍ അനുമതിയില്ല എന്നതാണ് വസ്തുത. ഒരു വസന്തക്കാലത്തിന്റെ ശവപ്പറബുമാത്രമാണ് നമ്മുടെ തൊടിയും നാടും വീടും എല്ലാം. തുമ്പയും കാക്കപ്പൂവും കണ്ണാന്തളിയും നമുക്ക് പൂര്‍ണമായും നഷ്ട്ടപ്പെട്ടിരിക്കുന്നു. മുക്കുറ്റിയും ചെമ്പരത്തിയും മുറ്റത്തെ റാണിയും എല്ലാം നമുക്ക് സ്മൃതികളില്‍ മാത്രം വര്‍ണം വിതറിനില്‍ക്കുന്നു തികച്ചും ഒരന്യനായി. എല്ലാം ഒരു നല്ല ഓര്‍മകളില്‍ മാത്രമായി വഴിമാറിപ്പോകുന്നു പുതിയതലമുറക്കുവേണ്ടി. അതിനാല്‍ നാം ഇനി സംസാരികേണ്ടത് ന്യൂജനറേഷന്‍ ഓണത്തെക്കുറിച്ചാണ്. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ കയറിയിറങ്ങി ഫോട്ടോ പോസ്റ്റ്‌ ചെയ്തും കമന്റടിച്ചും മറ്റുള്ളവരുടെ ടൈംലൈനില്‍ വര്‍ണങ്ങളും ഓര്‍മകളും ചാലിച്ച് കുറേ വാക്കുകള്‍ കോറിയിടുന്ന ഞാനടക്കമുള്ള പുതുതലമുറകള്‍ ആഘോഷിക്കുന്ന ഒരു ഇ-ഓണം മനസ്സിലായില്ല അല്ലെ? ഇലക്ട്രോണിക് ഓണം. ഓണയാത്രകളുടെ വിവിധയിനം ഫോട്ടോകള്‍ പരസ്പ്പരം ടാഗ്ഗ് ചെയ്തും ഇന്‍ബോക്സുകളില്‍ ആശംസകളുടെ നിലക്കാത്ത കുത്തൊഴുക്കും ഓണവിശേഷം പരസ്പ്പരം പങ്കുവക്കാന്‍ എല്ലാസമയവും ഫെയ്സ്ബുക്കിലും മറ്റുമായി നേരംകളയുന്ന പുത്തന്‍ മലയാളികള്‍. വഴിയോരകച്ചവടക്കാര്‍ മുതല്‍ വന്‍കിട കബനികള്‍ വരെ, ടി. വി ചാനലുകള്‍ മുതല്‍ ഫോണ്‍കബനികളും  കൈനിറയെ ഓഫറുകളുമായാണ് മലയാളികളെ സ്വീകരിക്കുന്നത്.

ഓണത്തപ്പനെ വരവേല്‍ക്കാന്‍ തയ്യാറായി കാട്ടിലും മേട്ടിലുമുള്ള പൂകളായ പൂകളെല്ലാം അണിഞ്ഞൊരുങ്ങി നാടും നഗരവും വര്‍ണ്ണംകൊണ്ട് സമൃതമായ  ആഘോഷം. പ്രകൃതിയുടെ ഉത്സവം. പ്രകൃതിചൈതന്യത്തെയും  കേരളസംസ്ക്കാരത്തെയും വിളിച്ചോതുന്ന ഈ വരവേല്‍പ്പിന്റെ ഉത്സവം ഒരുപഴങ്കഥയാകാതിരിക്കട്ടെ! മണ്ണിനേയും പ്രകൃതിയെയും ആചാരങ്ങളെയും സംസ്ക്കാരത്തെയും കാത്തുസൂക്ഷിക്കാനും പരിപാലിക്കാനും നമ്മുടെ പുതുതലമുറകള്‍ക്ക് കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ      എല്ലാ മലയാളികള്‍ക്കും  എന്റെ ഹൃദയംഗമമായ ഓണാശംസകള്‍... 


 
ഇനി സ്വന്തക്കാരും ബന്ധുക്കളും മരിച്ചാലും വിഷമിക്കേണ്ടതില്ല, അവര്‍ ജീവനോടെ നിങ്ങളെതേടിയെത്തും. പക്ഷെ ഒരുകാര്യം കയ്യില്‍ കോടികള്‍ വേണമെന്നുമാത്രം, പിന്നെ അല്‍പ്പം ക്ഷമയും. എന്താ? പറഞ്ഞുവരുന്നത് പുതിയ സിനിമാക്കഥയുടെ ത്രെഡ് ആണെന്ന് തോന്നിയോ ? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇത് കെട്ടുകഥയോ സാങ്കല്‍പ്പികതയോ മന്ത്രമോ തന്ത്രമോ ഒന്നുമല്ല. വരുംകാലത്ത് നമുക്കുചുറ്റും നടക്കാന്‍പോകുന്ന കാര്യമാണ് ഞാന്‍ പറഞ്ഞുവന്നത്.

ഇനി ഇത് പുനര്‍ജന്മമാണെന്ന് തെറ്റിദ്ധരിക്കല്ലെ? പുനര്‍ജനിക്കുന്നത് അയാളിലെ ആത്മാവുമാത്രമാണ്. മറ്റൊരു ശരീരത്തില്‍. എന്നാല്‍ മരണശേഷവും ശരീരം അതേപടി പുനര്‍ജീവിപ്പിക്കാം എന്നുപറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ? എന്തായാലും വിശ്വസിച്ചേമതിയാകു കാരണം പറയുന്നത് ഞാനോ നിങ്ങളോ അല്ല മറിച്ച് മനുഷ്യമനസിനെയും ആത്മാവിനെയും അടുത്തറിഞ്ഞ അതില്‍ നിരന്തരം ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നവരാകുമ്പോള്‍ ഇതിനു വിശ്വാസ്യത ഏറുകയാണ്.

ശരീരം അതിശൈത്യാവസ്ഥയില്‍ മരവിപ്പിച്ചുവക്കാന്‍ ഒരു അമേരിക്കന്‍ കമ്പനി പലരോടായി കരാറിലേര്‍പ്പെട്ടിരിക്കുന്നു. കുറേ വര്‍ഷങ്ങള്‍ക്കുശേഷം ഇവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയും എന്നാണ് കമ്പനിയുടെ അവകാശവാദം. പക്ഷെ കോടികള്‍ ചിലവിടണം എന്നുമാത്രം. ഇംഗ്ലണ്ടിലെ പ്രശസ്ഥമായ ഒക്സ്ഫഡ് സര്‍വകലാശാലയിലെ തത്വശാസ്ത്ര പ്രൊഫസ്സര്‍ നിക്ക് ബോസ്ട്രം, ഗെവേഷകന്‍ ആന്‍ഡെഴ്സ് സാന്‍സ്ബര്‍ഗ് എന്നിവര്‍ തിരിച്ചുവരുമെന്ന് ഉറപ്പുള്ളവരാന്. മരണശേഷം തലമുറിച്ച് ശീതീകരിച്ചുവക്കാന്‍ ഇവര്‍ കരാറിലേര്‍പ്പെട്ടുകഴിഞ്ഞു. മറ്റുള്ളവരുടെ ശരീരത്തില്‍ സ്വന്തം തലമാത്രം ജീവിച്ചിരുന്നാല്‍ മതി എന്നാണ് അവരുടെ പക്ഷം. ബുദ്ധി മുഴുവന്‍ തലയിലല്ലേ എന്ന് ന്യായം. എന്നാല്‍, ഇവരുടെ സഹപ്രവര്‍ത്തകന്‍ സ്റ്റുവര്‍ട്ട് ആംസ്ട്രോങ്ങിനു  സ്വന്തംതല മറ്റുവല്ലവരുടെയും ശരീരത്തില്‍ കയറിയിരിക്കുന്നതിനോട് യോജിപ്പില്ല. ശരീരം മുഴുവനായി ശീതീകരിച്ചുവക്കാനാണ് കക്ഷിയുടെ തീരുമാനം. അതിശീത മരണാനന്തര ചിന്തകള്‍ക്ക് തത്വശാസ്ത്രത്തില്‍ വലിയ സ്ഥാനമാനുള്ളതെന്നുവേണം കരുതാന്‍. എന്തായാലും നമുക്ക് കാത്തിരുന്നുകാണാം ഈ അത്ഭുതം.

 
ഒക്സ്ഫോര്‍ഡും കേംബ്രിഡ്ജും സ്ഥാപിക്കുന്നതിനും വളരെ മുന്‍പ് ഭാരതത്തിലൊരു വിശ്വവിദ്യാലയമുണ്ടായിരുന്നു. നളന്ദ. അറിവിന്റെ അക്ഷയഖനി തേടിയെത്തിയവരുടെ  അഭയസ്ഥാനം.. ഏഷ്യയുടെ സമ്പന്നമായ സാംസ്ക്കാരിക പാരമ്പര്യം ലോകത്തിന് മുന്‍പിലെത്തിച്ച മഹാസ്ഥാപനം. കാലപ്രവാഹത്തില്‍ മണ്ണടിഞ്ഞ ഈ വിശ്വവിദ്യാലത്തിന്റെ ആത്മാവും പാരമ്പര്യവും  പുനര്‍ജനിക്കുകയാണ്...

നളന്ദയുടെ ചരിത്രവീഥികള്‍ ...

ബീഹാറിന്റെ  തലസ്ഥാനമായ പട്നയില്‍നിന്നും 88 കിലോമീറ്റര്‍ അകലെയായിരുന്നു നളന്ദ സ്ഥിതിചെയ്തിരുന്നത്. ഗുപ്തസാമ്രാജ്യത്തിന്റെ കീഴില്‍ അഞ്ചാംനൂറ്റാണ്ടിലാണ് നളന്ദ സര്‍വ്വകലാശാല രൂപീകൃതമാകുന്നത്. കുമാരഗുപ്തനാണ് സര്‍വകലാശാല പണികഴിപ്പിക്കുന്നതിന് നേത്രത്വം നല്‍കിയതെന്ന് ചരിത്രരേഖകള്‍ പറയുന്നു. പതിനായിരക്കണക്കിന് ആളുകള്‍   ഇവിടെ പഠനം നടത്തിയിരുന്നു, ഏകദേശം രണ്ടായിരത്തിലധികം പണ്ഡിതന്മാരും ഇവിടെ അറിവ് പകര്‍ന്നുകൊടുതിരുന്നു. ഭാരതത്തിലുപരി  അറബ്, ചൈന, പേര്‍ഷ്യ, തിബറ്റ്, തുര്‍ക്കി തുടങ്ങീ വിദേശ രാജ്യങ്ങളില്‍നിന്നുള്ള നിരവധി പേര്‍ അറിവിന്റെ ഈ മഹാകേദാരത്തില്‍ ഭിക്ഷാംദേഹികളായി അഭയംതേടി എത്തിയിരുന്നു. വിവിധ രാജവംശങ്ങളുടെ ആരംഭത്തിനും തകര്‍ച്ചക്കും സാക്ഷിയായി നളന്ദ നിലകൊണ്ടു. 427 മുതല്‍  1197 വരെ ഏതാണ്ട് 800  വര്‍ഷക്കാലം ഈ സര്‍വകലാശാല തലയെടുപ്പോടെ നിലനിന്നു. പകരംവക്കാനില്ലാത്ത മൂല്ല്യങ്ങളോടെ.

90 കിലോമീറ്റര്‍ ചുറ്റളവില്‍ പടര്‍ന്നു പന്തലിച്ചു  നില്‍ക്കുന്ന ഈ വിശ്വവിദ്യാലയത്തിന്റെ നിര്‍മിതി ആരെയും അത്ഭുതപ്പെടുതുന്നതായിരുന്നു. എട്ട് വലിയ ഭാഗങ്ങളായിട്ടാണ് ഈ വിശ്വവിദ്യാലയം നിനനിന്നിരുന്നത്. ക്ഷേത്രങ്ങള്‍, പഠനമുറികള്‍, പ്രാര്‍ഥനാമുറികള്‍, കുളങ്ങള്‍, വിശ്രമസ്ഥലങ്ങള്‍, വലിയ ലൈബ്രറി എന്നിവ നളന്ദയുടെ ഭാഗമായി നിലകൊണ്ടു. പതിനായിരക്കണക്കിനു പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്‍പത്‌ നിലകളുള്ള ഗ്രന്ഥശാല “ധര്‍മഗുഞ്ച്” നളന്ദയുടെ  ഏറ്റവുംവലിയ പ്രത്യേകതകളില്‍ ഒന്നായിരുന്നു.

പന്ത്രണ്ടുവര്‍ഷത്തെ പാഠ്യപദ്ധതിയായിരുന്നു നളന്ദയിലെത്. ജപ്പാന്‍, കൊറിയ, ചൈന, ഇന്‍ഡോനീഷ്യ, ടിബറ്റ്‌, പേര്‍ഷ്യ, തുര്‍ക്കി എന്നീ രാഷ്ട്രങ്ങളില്‍നിന്നും വിദ്യാര്‍ത്ഥികള്‍  ഇവിടെയെത്തിയിരുന്നു എന്നറിയുബോഴാണ് നളന്ദയുടെ പ്രാധാന്യം മനസിലാവുക. ബുദ്ധമതവും അതിലെ പ്രധാന തത്വസംഹിതകളുമായിരുന്നു പ്രധാന പാഠ്യവിഷയങ്ങള്‍. എന്നാല്‍ അധ്യയനം ബുദ്ധമതത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നായിരുന്നില്ല. വൈദ്യശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം, രാഷ്ട്രമീമാംസ എന്നുതുടങ്ങി യുദ്ധതന്ത്രങ്ങളെക്കുറിച്ചുവരെ ഇവിടെ പഠനം നടന്നിരുന്നു. ഗുപ്തരാജാക്കന്മാരുടെ ഭരണകാലത്താണ് നളന്ദ അതിപ്രശസതിയിലെതിയത്. ബുദ്ധമതത്തിന്റെ സ്വാതീനംതന്നെയായിരുന്നു ഇതിന്‌ പ്രധാന കാരണം. ബൌധ ധര്‍മ്മത്തെക്കുറിച്ച് പഠിക്കാനായിട്ടാണ് ആളുകള്‍ പ്രധാനമായും വിദേശത്തുനിന്നും നളന്ദയിലെതിയതെന്ന് ചരിത്രകാരന്മാര്‍ രേഖപെടുത്തിയിട്ടുണ്ട്. അശോകനും ഹര്‍ഷവാര്‍ധനും നളന്ദ സര്‍വകലാശാല പ്രശസ്തിയിലെതിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചവരായിരുന്നു.


വിവിധ വിഷയങ്ങളില്‍ നൈപുണ്യം നേടിയവരായിരുന്നു നളന്ദയിലെ പണ്ഡിതന്‍മാര്‍. അവരുടെ അറിവുകളെല്ലാം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുനല്‍കുകയും ചെയ്തിരുന്നു. ചരിത്രത്തില്‍ ഈ സര്‍വകലാശാലയുടെ പണ്ഡിതന്മാരുടെ അറിവിനെക്കുറിച്ച് പ്രത്യേഗം പരാമര്‍ശിക്കുന്നുണ്ട്. ശീലഭദ്ര, ധര്‍മ്മപാല, ചന്ദ്രപാല, ഗുണമതി, ജഞ്യാന്‍ചന്ദ്ര എന്നിവരായിരുന്നു ഇവരില്‍ പ്രധാനികള്‍. ബുദ്ധമത ചിന്തകനും ആയുര്‍വ്വേദാചര്യനുമായ നാഗാര്‍ജ്ജുനും നളന്ദയിലുണ്ടായിരുന്നു.

പ്രമുഖ ചരിത്രകാരന്മാര്‍ പലരും നളന്ദയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് സഞ്ചാരികളായിരുന്ന  ഹുയാന്‍സാങ്ങും യി ജിങ്ങും ഇവരില്‍ പ്രമുഖരാണ്. എഴാം നൂറ്റാണ്ടില്‍ നളന്ദ സന്ദര്‍ശിച്ച ഇവര്‍ ഇവിടുത്തെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അറിവിന്റെ കൊടുക്കല്‍-വാങ്ങലുകളായിരുന്നു നളന്ദയില്‍ നടന്നിരുന്നത്. സംസ്കൃതഭാഷയിലെ നിരവധി തത്വശാസ്ത്ര സംഹിതകള്‍ ചൈനീസ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയുണ്ടായി. ആര്യഭട്ടനും ബ്രഹ്മഗുപ്തനും വരാഹമിഹിരനും നടത്തിയ പഠനങ്ങള്‍ മറ്റു ഭാഷകളിലും വെളിച്ചം കണ്ടു. നളന്ദയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പല രേഖകളും വൈദേശിക ആക്രമണങ്ങളില്‍ നശിപ്പിക്കപ്പെടുകയായിരുന്നു.


കുത്ബുദ്ധീന്‍ ഐബക്കിന്റെ സൈന്യാധിപനായ ബക്തിയാര്‍ ഖില്‍ജിയുടെ പടയോട്ടത്തിലാണ് നളന്ദയുടെ പതനം ആരംഭിച്ചത്. അഫ്ഗാനിസ്ഥാനിലും ഡല്‍ഹിയിലും ആക്രമണം നടത്തിയതിനുശേഷമായിരുന്നു ഖില്‍ജി നളന്ദയെ ലക്ഷ്യമിട്ടത്. ഒടുവില്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും കരിങ്കല്‍സ്തൂപങ്ങളും മാത്രം ബാക്കിയായി. ആയിക്കണക്കിനു പുസ്തകങ്ങളുണ്ടായിരുന്ന ഗ്രന്ഥശാല തീയ്യിടുകയും ചെയ്തു. എന്നാല്‍ ഇന്നും അവശേഷിക്കുന്ന ആ ഗ്രന്ഥശാലയുടെ പുസ്തകങ്ങള്‍ക്ക് പകരംവക്കാന്‍പോന്ന ഒരു സര്‍വകലാശാലയും ലോകത്തില്ലെന്ന്‍ പറയപ്പെടുന്നു. അത്രക്കും സമ്പന്നമായിരുന്നു നളന്ദ. ആക്രമണത്തിനുശേഷം നൂറുവര്‍ഷംകൂടി  നിലനിന്നുവെങ്കിലും നളന്ദ അനിവാര്യമായ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ഗുപ്തന്മാര്‍ക്ക്ശേഷം അധികാരതിലെതിയവര്‍ക്ക് ബുദ്ധമതത്തോടുള്ള താല്‍പ്പര്യം കുറഞ്ഞതും യുറോപ്പ്യന്‍ യുണിവേഴ്സിറ്റികളുടെ ഉദയവും നളന്ദയുടെ തകര്‍ച്ചക്ക് മറ്റുകാരണങ്ങളായി.

പുനര്‍ജനിക്കുന്നു...

2009 ഒക്ടോബറില്‍ തായ് ലന്റില്‍  നടന്ന കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടിയിലാണ് നളന്ദയുടെ പ്രശസ്തി തിരിച്ചുപിടിക്കാനുള്ള നീക്കമാരഭിക്കുന്നത്. സര്‍വകലാശാലയെ ആഗോളപഠനകേന്ദ്രമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഏഷ്യന്‍ രാജ്യങ്ങള്‍ക്കുപുറമേ നൂസിലാന്റ്, ആസ്ട്രേലിയ എന്നിവരും ഈ ബൃഹദ്പദ്ധതിയില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യവുമായെത്തിയിട്ടുണ്ട്. അറിവ്  സമ്പാദനത്തിന് രാഷ്ട്രമോ ഭാഷയോ തടസമാകരുതെന്ന ഉറച്ചതീരുമാനമാണ് ഈ ഒത്തുചേരലില്‍ പ്രതിഫലിച്ചത്. 2010ല്‍ നളന്ദ യുണിവേഴ്സിറ്റി ബില്‍ പാര്ലമെന്റ് അഗീകരിച്ചതോടെ നടപടികള്‍ കൂടുതല്‍ വേഗത്തിലായി. 1000 ഏക്കര്‍ വിസ്തൃതിയിലാണ് പുതിയ നളന്ദ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഏതാണ്ട് 1005 കോടിരൂപയാണ് സര്‍വകലാശാലയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിവരിക. പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞന്‍ പ്രൊഫ. അമര്‍ത്യാസെന്നിന്റെ മേല്‍നോട്ടത്തില്‍ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ഡോ. ഗോപാ സബര്‍വാളിനെയാണ് നളന്ദ ഇന്റര്‍നാഷണല്‍ യുനിവേഴ്സിറ്റിയുടെ വൈസ് ചാന്‍സിലര്‍ ആയി നിയമിച്ചിരിക്കുന്നത്.

ബൌധപഠനം, ഫിലോസഫി, ചരിത്ര പഠനം, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ബിസിനസ്സ് മാനേജ്‌മെന്റ്‌  പരിസ്ഥിതി പഠനം തുടങ്ങീ അതിവിശാലമായ മേഖലകളില്‍ പഠന-ഗവേഷണങ്ങള്‍ നടത്താന്‍ നളന്ദ അവസരമൊരുക്കും.വിവിധ സംസ്ക്കാരങ്ങള്‍ തമ്മില്‍ കൈകോര്‍ക്കാനും അതുവഴി അറിവിന്റെ അതിരില്ലാത്ത പുതിയൊരു ലോകം സൃഷ്ട്ടിക്കാനും പുതിയ നളന്ദയിലൂടെ കഴിയട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.


( കടപ്പാട് - ഹരിശ്രീ )

Picture
Nalanda University
Picture
New plan for Nalanda International University
വിശ്വവിദ്യാലയം പുനര്‍ജനിക്കുബോള്‍
File Size: 411 kb
File Type: pdf
Download File

 


എ.ടി.എം കവര്‍ച്ചക്ക് തടയിടാന്‍ പുതിയ സുരക്ഷാമാര്‍ഗ്ഗത്തിന് തുടക്കംകുറിച്ച് എ.ടി.എം ബാങ്കിംഗ് മേഖല. ഇനിമുതല്‍ ഭീഷണിപെടുത്തി ആരുടെയും എ.ടി.എം -ല്‍ നിന്നും ആര്‍ക്കുംതന്നെ പണം അപഹരിക്കാന്‍ കഴിയില്ല. ഇനി ആരെങ്കിലും ആ സാഹസത്തിനു മുതിര്‍ന്നാലും ഉടന്‍ പിടിക്കപ്പെടും അവര്‍ അറിയാതെതന്നെ.

ഇനിമുതല്‍ നിങ്ങള്‍ എ.ടി.എം –ല്‍ നിന്നും പണം പിന്‍വലിക്കുമ്പോള്‍ ആരെങ്കിലും നിങ്ങളെ ഭീഷണിപെടുത്തി പണമെടുക്കാന്‍ പറഞ്ഞാല്‍  നിങ്ങള്‍ എന്തുചെയ്യും? പണം എടുതുകൊടുക്കും അല്ലെ? എങ്കില്‍ ഇനി അങ്ങനെ ചെയ്യേണ്ട. ഇനി അഥവാ ആരെങ്കിലും നിങ്ങളെ എ.ടി.എം –നുള്ളില്‍ വച്ച് ഭീഷണിപെടുത്തി പണമെടുക്കാന്‍ ആവശ്യപ്പെട്ടാലും പേടിക്കേണ്ട, നിങ്ങളുടെ പണം നഷ്ട്ടപെടാതെതന്നെ നിങ്ങള്‍ക്ക് രക്ഷപ്പെടാം. അതിനുള്ള പ്രതിവിധിയുമായാണ് എ.ടി.എം അധികൃതര്‍ രംഗത്തുവന്നിരിക്കുന്നത്. നിങ്ങളെ ആരെങ്കിലും ഭീഷണി പെടുത്തി ആരെങ്കിലും പണമെടുക്കാന്‍ ആവശ്യപെട്ടാല്‍  നിങ്ങളുടെ രഹസ്യ നമ്പര്‍  ( പാസ്സ്‌വേര്‍ഡ്‌ ) ഇടത്തുനിന്നു വലത്തേക്ക് ( Reverse ) എന്ന ക്രമത്തില്‍ അമര്‍ത്തിയാല്‍ മതി.  ഉദാഹരണത്തിന് നിങ്ങളുടെ രഹസ്യ നമ്പര്‍ 9267  എന്നാണെങ്കില്‍ തിരിച്ച്   7629 എന്ന്‍ അമര്‍ത്തുക. അങ്ങനെ ചെയ്യുന്ന സമയത്ത് പൈസ പൂര്‍ണമായും എണ്ണി പൂര്‍ത്തിയാകുന്നതിനു മുന്‍പുതന്നെ പൈസ ബ്ലോക്ക്‌ ആകുകയും, ആ എ.ടി.എം -നു തൊട്ടടുത്തുള്ള പോലീസ്‌ സ്റ്റേഷനിലേക്ക്‌ മെസ്സേജ് പോവുകയും ചെയ്യും. തട്ടിപ്പുകാരനു പണം ലഭിക്കില്ലെന്ന് മാത്രമല്ല അയാള്‍ ഉടന്‍തന്നെ പോലീസ്‌ പിടിയിലാകുകയും ചെയ്യും.

എ.ടി.എം ഇടപാടുകള്‍ കൂടുതല്‍ സുധാര്യമാക്കാനും സുരക്ഷിതമാക്കാനും ഇതുവഴി കഴിയും എന്നാണു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അവകാശപെടുന്നത്. വൈഗാതെതന്നെ Voice recognition system ഉപയോഗിച്ച് എല്ലാ എ.ടി.എം കള്‍ക്കും വോയിസ്‌ പാസ്സ്‌വേര്‍ഡ്‌ നല്‍കുമെന്നും അതുവഴി എ.ടി.എം പൂര്‍ണ സുരക്ഷിതാവസ്ഥ കൈവരിക്കുമെന്നും അധികാര വൃന്ദങ്ങള്‍ അറിയിച്ചു.