Picture
നമ്മുടെ ഭരണഘടന അനുവദിച്ചുതരുന്ന അഭിപ്രായസ്വാതന്ത്ര്യം അര്‍ത്ഥവത്തായി  ഉപയോഗിക്കുവാന്‍ നമുക്ക് കഴിയുന്നുണ്ടോ...? ഏതൊരു കാര്യത്തോടും അഭിപ്രായം വെട്ടിത്തുറന്ന് പ്രതികരിക്കാനുള്ള  സ്വാതന്ത്ര്യം ഇന്നത്തെ സാമൂഹിക-രാഷ്ട്രീയാന്തരീക്ഷം നമുക്കനുവതിച്ചുതരുന്നുണ്ടോ.? സമീപകാലത്ത് ചിലരനുഭവിക്കേണ്ടിവന്ന കഷ്ട്ടപ്പാടുകള്‍ കണ്ടവരാരും ഇല്ല എന്നൊറൊറ്റ മറുപടിയെ പറയു. കാരണം ലോകത്തെമ്പാടും ഉപയോഗിക്കുന്നതും ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുമായ ഫേസ്ബുക്കില്‍ സ്വന്തം അഭിപ്രായം രേഖപ്പെടുത്തിയതിന്റെ  പേരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ ഇത്തരത്തില്‍ അച്ചടക്ക നടപടി സ്വീകരിച്ച മറ്റൊരു സംസ്ഥാനവും ഇന്ത്യയില്‍ത്തന്നെ വേറെ ഉണ്ടാവില്ല. ഏതെങ്കിലുംമൊരു പോസ്റ്റില്‍ സര്‍ക്കാറിനെയോ മന്ത്രിമാരുടെ പേരോ ഉള്‍പ്പെടുത്തിയാല്‍പ്പോലും അച്ചടക്കനടപടി നേരിടേണ്ടിവരുന്ന ആവസ്ഥയാണിന്ന്.

Picture
നമ്മുടെ രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സംഘടനാസ്വാതന്ത്ര്യം അനുവദനീയമാണ് അതോടൊപ്പംതന്നെ ഭരണഘടന അഭിപ്രായസ്വാതന്ത്ര്യവും അവര്‍ക്ക് ഉറപ്പുനല്‍കുന്നുണ്ട്.കേരളത്തില്‍ നടപ്പിലാക്കുന്ന ഏതൊരു തീരുമാനത്തിലും രാഷ്ട്രീയ പ്രേരണയും  മുന്‍തൂക്കവും തീര്‍ച്ചയാണ്. അതിനടിസ്ഥാനം രാഷ്ട്രീയ പ്രേരിതംതന്നെയായിരിക്കും. അതിനെതിരെ പ്രതികരിക്കാന്‍ ഏതൊരാളെയുംപോലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവകാശമുണ്ട്.  അഭിപ്രായസ്വാതന്ത്ര്യം എന്തുംചെയ്യാനുള്ള സ്വതന്ത്രമായി ഒരിക്കലും കണക്കാക്കാന്‍ കഴിയില്ല, ഭരണഘടനയിലെ 19(2) അനുച്ഛേദം അഭിപ്രായസ്വാതന്ത്രത്തിന്റെ നിയന്ത്രണങ്ങളും വളരെവ്യക്തമായി പറയുന്നുണ്ട്. അഭിപ്രായസ്വാതന്ത്രത്തില്‍ കൈകടത്തുന്ന ഈ സര്‍ക്കാര്‍നടപടി സ്വേച്ഛാധിപത്യപരവും ഭരണഘടനാവിരുദ്ധവും ജനാധിപത്യസങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധവുമാണ്. ഏഷ്യാനെറ്റ്‌ എന്ന ദൃശ്യമാധ്യമത്തിനെതിരെ കേസെടുക്കും എന്ന് നമ്മുടെ ബഹുമാന്യനായ കേരള മുഖ്യമന്ത്രിതന്നെ ഒരു വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയുണ്ടായി. എന്നാല്‍ ഇതേമാധ്യമത്തിന്റെ പ്രവര്‍ത്തിയെ പ്രശംസിക്കുകയും പിന്‍ന്തുണനല്കുകയും അത് മറ്റുരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കെതിരെ ആയുധമായി ഉപയോഗിക്കുകയുംചെയ്ത ( എസ് കത്തി വിവാദം-എല്‍.ഡി.എഫിനെതിരെ, ബംഗാരു ലക്ഷ്മണിന്റെ കൈക്കൂലി വിവാദം-ബി.ജെ.പ്പിക്കെതിരെ ) ആളാണ്‌ നമ്മുടെ മുഖ്യമന്ത്രിയും അദ്ദേഹം പ്രധിനിധീകരിക്കുന്ന രാഷ്ട്രീയനേതൃത്വവും

നിങ്ങള്‍ക്കും ഈ ചര്‍ച്ചയില്‍ പങ്കെടുക്കാം. നിങ്ങളുടെ സത്യസന്തമായ പ്രതികരണം അറിയിക്കാം... നിങ്ങളുടെ ഓരോ പ്രതികരണവും രാഷ്ട്രീയപ്രേരിതമാകില്ല എന്നുഞാന്‍ വിശ്വസിക്കുന്നു.  






Leave a Reply.