ഇനി സ്വന്തക്കാരും ബന്ധുക്കളും മരിച്ചാലും വിഷമിക്കേണ്ടതില്ല, അവര്‍ ജീവനോടെ നിങ്ങളെതേടിയെത്തും. പക്ഷെ ഒരുകാര്യം കയ്യില്‍ കോടികള്‍ വേണമെന്നുമാത്രം, പിന്നെ അല്‍പ്പം ക്ഷമയും. എന്താ? പറഞ്ഞുവരുന്നത് പുതിയ സിനിമാക്കഥയുടെ ത്രെഡ് ആണെന്ന് തോന്നിയോ ? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇത് കെട്ടുകഥയോ സാങ്കല്‍പ്പികതയോ മന്ത്രമോ തന്ത്രമോ ഒന്നുമല്ല. വരുംകാലത്ത് നമുക്കുചുറ്റും നടക്കാന്‍പോകുന്ന കാര്യമാണ് ഞാന്‍ പറഞ്ഞുവന്നത്.

ഇനി ഇത് പുനര്‍ജന്മമാണെന്ന് തെറ്റിദ്ധരിക്കല്ലെ? പുനര്‍ജനിക്കുന്നത് അയാളിലെ ആത്മാവുമാത്രമാണ്. മറ്റൊരു ശരീരത്തില്‍. എന്നാല്‍ മരണശേഷവും ശരീരം അതേപടി പുനര്‍ജീവിപ്പിക്കാം എന്നുപറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ? എന്തായാലും വിശ്വസിച്ചേമതിയാകു കാരണം പറയുന്നത് ഞാനോ നിങ്ങളോ അല്ല മറിച്ച് മനുഷ്യമനസിനെയും ആത്മാവിനെയും അടുത്തറിഞ്ഞ അതില്‍ നിരന്തരം ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നവരാകുമ്പോള്‍ ഇതിനു വിശ്വാസ്യത ഏറുകയാണ്.

ശരീരം അതിശൈത്യാവസ്ഥയില്‍ മരവിപ്പിച്ചുവക്കാന്‍ ഒരു അമേരിക്കന്‍ കമ്പനി പലരോടായി കരാറിലേര്‍പ്പെട്ടിരിക്കുന്നു. കുറേ വര്‍ഷങ്ങള്‍ക്കുശേഷം ഇവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയും എന്നാണ് കമ്പനിയുടെ അവകാശവാദം. പക്ഷെ കോടികള്‍ ചിലവിടണം എന്നുമാത്രം. ഇംഗ്ലണ്ടിലെ പ്രശസ്ഥമായ ഒക്സ്ഫഡ് സര്‍വകലാശാലയിലെ തത്വശാസ്ത്ര പ്രൊഫസ്സര്‍ നിക്ക് ബോസ്ട്രം, ഗെവേഷകന്‍ ആന്‍ഡെഴ്സ് സാന്‍സ്ബര്‍ഗ് എന്നിവര്‍ തിരിച്ചുവരുമെന്ന് ഉറപ്പുള്ളവരാന്. മരണശേഷം തലമുറിച്ച് ശീതീകരിച്ചുവക്കാന്‍ ഇവര്‍ കരാറിലേര്‍പ്പെട്ടുകഴിഞ്ഞു. മറ്റുള്ളവരുടെ ശരീരത്തില്‍ സ്വന്തം തലമാത്രം ജീവിച്ചിരുന്നാല്‍ മതി എന്നാണ് അവരുടെ പക്ഷം. ബുദ്ധി മുഴുവന്‍ തലയിലല്ലേ എന്ന് ന്യായം. എന്നാല്‍, ഇവരുടെ സഹപ്രവര്‍ത്തകന്‍ സ്റ്റുവര്‍ട്ട് ആംസ്ട്രോങ്ങിനു  സ്വന്തംതല മറ്റുവല്ലവരുടെയും ശരീരത്തില്‍ കയറിയിരിക്കുന്നതിനോട് യോജിപ്പില്ല. ശരീരം മുഴുവനായി ശീതീകരിച്ചുവക്കാനാണ് കക്ഷിയുടെ തീരുമാനം. അതിശീത മരണാനന്തര ചിന്തകള്‍ക്ക് തത്വശാസ്ത്രത്തില്‍ വലിയ സ്ഥാനമാനുള്ളതെന്നുവേണം കരുതാന്‍. എന്തായാലും നമുക്ക് കാത്തിരുന്നുകാണാം ഈ അത്ഭുതം.




Leave a Reply.